ഡല്‍ഹി: ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി. മികച്ച സിനിമ എന്ന വിഭാഗത്തില്‍ 323 സിനിമകളുടെ പട്ടികയിലാണ് ആടുജീവിതം ഇടം നേടിയത്.207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാകും.
അക്കാദമി അംഗങ്ങള്‍ വോട്ടിംഗിലൂടെയാണ് അന്തിമ പട്ടിക തയാറാക്കുക. ഇന്നു മുതല്‍ 12-ാം തീയതി വരെയാണ് വോട്ടിംഗ്. ഈ മാസം 17ന് ഓസ്കർ നോമിനേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും
