പോത്തൻകോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടത്തെ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു.ശാന്തികവാടത്തിന്റെ മാതൃകയില്‍ കഴക്കൂട്ടത്ത് നിർമ്മിച്ച വൈദ്യുത ശ്മശാനം ജനുവരി 8 ന് വൈകിട്ട് 6ന് മന്ത്രി എം.ബിരാജേഷ് ഉദ്ഘാടനം ചെയ്യും. 2019ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കുമ്ബോഴാണ് ജില്ലയില്‍ നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനത്തിന് തറക്കല്ലിട്ടത്.
1.88 കോടി രൂപയാണ് പദ്ധതിച്ചെലവ്.
കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് സമീപത്തെ കാട്ടുകുളത്ത് പഴയ ശ്മശാനം ഉള്‍പ്പെട്ട 45 സെന്റ് സ്ഥലത്താണ് ശാന്തിതീരം എന്ന പേരില്‍ ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. ഉദ്യാനവും പാർക്കുമുള്‍പ്പെടെ 1.88 കോടി രൂപയാണ് പദ്ധതിച്ചെലവ്.
പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് 30 മീറ്റർ ഉയരമുള്ള പൈപ്പ് വഴി പുറത്തുവിടുന്നത് കൊണ്ട് ദുർഗന്ധമുണ്ടാകില്ല
ഒരേസമയം രണ്ടു മൃതദേഹങ്ങള്‍, 2 മണിക്കൂർ കൊണ്ട് 8 സിലിണ്ടറുകളില്‍ നിന്നും ഒരേസമയം ഗ്യാസ് കടത്തിവിട്ടാണ് ദഹിപ്പിക്കുന്നത്. പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് 30 മീറ്റർ ഉയരമുള്ള പൈപ്പ് വഴി പുറത്തുവിടുന്നത് കൊണ്ട് ദുർഗന്ധമുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. മൃതദേഹങ്ങള്‍ 30 മിനിട്ടിനുള്ളില്‍ ചാരമാകും