മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി.

ഇംഫാല്‍: കേന്ദ്രസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗങ്ങള്‍ നടത്തിയ സമരം അക്രമാസക്തമായതിനെത്തുടർന്ന് മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരമാണ് കാങ്പോക്പിയിലെ എസ്പി ഓഫീസിനു നേരേ കുക്കികള്‍ ആക്രമണം നടത്തിയത്.

ഗവർണർ അജയ് കുമാർ ഭല്ല സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

ഇംഫാല്‍ ഈസ്റ്റ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സൈബോളില്‍ നിന്ന് കേന്ദ്രസേനയെ പിൻവലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.എസ്പിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ സംസ്ഥാനത്തിന്‍റെ പുതിയ ഗവർണറായി ചുമതലയേറ്റ അജയ് കുമാർ ഭല്ല സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →