തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4 ന് കൊടിയേറും. രാവിലെ ഒൻപതിന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ വീണയുടെ മാതൃകയില്‍ തയാറാക്കിയ 15 അടി ഉയരമുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍ തിരിതെളിച്ച് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരാർഥികള്‍ മാറ്റുരയ്ക്കും. കാസർഗോട്ടുനിന്ന് എത്തിച്ച സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സെൻട്രല്‍ സ്റ്റേഡിയത്തില്‍ ജനുവരി നാലിന് ഏറ്റുവാങ്ങി