വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കില്ലെന്നും എങ്കില്‍പ്പിന്നെ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാകുകയെന്നും എം.വി.
ബാലകൃഷ്ണന്‍ കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഞങ്ങളൊക്കെ ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും ബാലകൃഷ്ണൻ

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ടല്ലേ പീതാംബരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് എന്ന ചോദ്യത്തിന്, പീതാംബരന്‍ കേസിലെ മുഖ്യപ്രതിയാണെന്നും അദ്ദേഹത്തിനെതിരേ മുമ്പും കേസുകള്‍ ഉണ്ടായിരുന്നതിനാലാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് അന്തിമ വിധി അല്ല. ഞങ്ങളൊക്കെ ഇതിനു വിധിക്കപ്പെട്ടവരാണ്. ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →