തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് (28.12.2024) നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്.
പുതിയ ഗവര്‍ണര്‍ ജനുവരി 1 ന് കേരളത്തിലെത്തും
മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും.പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും