ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 21 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

.കെയ്റോ: ഇസ്രേലി സേന ഡിസംബർ 26 ന് ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ചു മാധ്യമപ്രവർത്തകർ അടക്കം 21 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സെൻട്രല്‍ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍ അവ്ദ ആശുപത്രിക്കു മുന്നിലാണു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അല്‍ ഖുദ്സ് റ്റുഡേ എന്ന പലസ്തീൻ ചാനലിന്‍റെ സംപ്രേഷണ വാഹനത്തിലായിരുന്ന ഇവർ വ്യോമാക്രമണത്തിനിരയാവുകയായിരുന്നു.

ആക്രമണം കൂട്ടക്കൊലയാണെന്ന് ചാനല്‍ അധികൃതർ

ആക്രമണത്തില്‍ തകർന്ന വാഹനത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തു വന്നു. മാധ്യമപ്രവർത്തനം നിർവഹിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം കൂട്ടക്കൊലയാണെന്ന് ചാനല്‍ അധികൃതർ പ്രസ്താവനയില്‍ പറഞ്ഞു. 2023 ഒക്‌ടോബർ മുതല്‍ 190നു മുകളില്‍ മാധ്യമപ്രവർത്തകർ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നു പലസ്തീൻ ജേർണലിസ്റ്റ്സ് യൂണിയൻ പറഞ്ഞു.

മറ്റു രണ്ട് ആക്രമണങ്ങളില്‍ 16 പേർ കൊല്ലപ്പെടുകയും 41 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ഇസ്‌ലാമിക് ജിഹാദ് തീവ്രവാദികളുടെ വാഹനം ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള ആക്രമണമാണു നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇന്നലെ സെൻട്രല്‍ ഗാസയിലെ ഗാസ സിറ്റിയിലുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളില്‍ 16 പേർ കൊല്ലപ്പെടുകയും 41 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →