ഡല്‍ഹി : പ്രക്ഷോഭം തുടരുന്ന കർഷകർക്ക് മുന്നില്‍ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്നും നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം തുടരുന്ന കർഷകർ, കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുമായി ചർച്ചയ്‌ക്കില്ലെന്ന് നിലപാടെടുത്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരുടെ ശബ്‌ദം അധികൃതരുടെ ശ്രദ്ധയിലെത്തുമെന്നത് ഉറപ്പാക്കും
അതേസമയം, നവംബർ 26 മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന 70കാരനായ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് നിരീക്ഷിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ദല്ലേവാള്‍ നിസഹകരിക്കുകയാണെന്നും പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുർമീന്ദർ സിംഗ് അറിയിച്ചു.
ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിന് നിർദ്ദേശം നല്‍കി.
സമരം നടത്താൻ ആരോഗ്യം വേണ്ടേയെന്ന് കോടതി ചോദിച്ചു. അരുതാത്തത് സംഭവിച്ചാല്‍ സർക്കാരിന് നേരെയാകും കുറ്റപ്പെടുത്തല്‍. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നത് പരിഗണിക്കണം. ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിന് നിർദ്ദേശം നല്‍കി. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികള്‍ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. വിഷയം ഇന്ന് (19.12.2024)വീണ്ടും പരിഗണിക്കും.
.
.