കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഡിസംബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന
2016മേയ് മുതല്‍ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് 130 പൊലീസുദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്‌പെഷ്യല്‍ പൊലീസ് ക്യാമ്പില്‍ പൊലീസുകാരൻ നിറയൊഴിച്ച് ജീവനൊടുക്കിയത്. പിന്നാലെയാണ് പൊലീസില്‍ വീണ്ടും ആത്മഹത്യ. കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്. .
2016മേയ് മുതല്‍ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് 130 പൊലീസുദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. മുന്നൂറോളം ആത്മഹത്യാശ്രമങ്ങളുണ്ടായി. 900ലേറെ പൊലീസുകാർ സ്വയംവിരമിക്കാൻ അപേക്ഷിച്ചു.ജീവനൊടുക്കിയവരില്‍ 2 ഡിവൈ.എസ്.പിമാരും 7സി.ഐമാരും, 19എസ്.ഐമാരുമുണ്ട്. ഇരുനൂറോളം പേർ സ്വയം വിരമിച്ചു.ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെയാണ് ആത്മഹത്യകളിലേറെയും. പക്ഷേ സർക്കാർ പറയുന്നത് കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് മുഖ്യകാരണമെന്നാണ്. .