മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു

ഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു. ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

അദ്വാനിയുടെ ആരോഗ്യനിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →