ഡല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡല്‍ഹിയിലേക്കു നടത്തുന്ന മാർച്ചില്‍ സംഘർഷം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച “ദില്ലി ചലോ’ മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച് സംഘർഷഭരിതമായത്.
അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതെന്ന് പോലീസ്.
പോലീസ് നടപടിയില്‍ നിരവധി കർഷകർക്കു പരിക്കേറ്റു. തുടർന്ന് മാർച്ച് താത്കാലികമായി അവസാനിപ്പിക്കാൻ കർഷകസംഘടനകള്‍ തീരുമാനിച്ചു. ഇതിനുമുമ്പും കർഷകർ നടത്തിയ മാർച്ച് ഹരിയാനയിലെ ശംഭു അതിർത്തിയില്‍ പോലീസ് തടഞ്ഞിരുന്നു. അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതെന്നാണ് പോലീസ് വിശദീകരിച്ചത്.
. ട്രെയിൻ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്ന് കർഷകനേതാക്കള്‍
അടുത്തദിവസങ്ങളില്‍ പഞ്ചാബിനു പുറത്ത് ട്രാക്ടർ മാർച്ച് നടത്തുമെന്ന് പഞ്ചാബില്‍നിന്നുള്ള കർഷകർ അറിയിച്ചു. ട്രെയിൻ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്നും കർഷകനേതാക്കള്‍ പറഞ്ഞു
