ചാർജ് വർധനവിനു പിന്നാലെ സർചാർജ് കൂടി പിരിക്കാൻ അനുമതി തേടി കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധനവിനു പിന്നാലെ ജനുവരി മുതല്‍ 17 പൈസ ഇന്ധന സർചാർജ് കൂടി പിരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി.ഇന്ധന സർചാർജ് സംബന്ധിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 10 ന് നടത്തിയ പൊതുതെളിവെടുപ്പിലാണ് കെഎസ്‌ഇബി അധികൃതർ ഇന്ധന സർചാർജ് പിരിക്കാനുള്ള അനുമതി തേടിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.1 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും ഇത് നികത്തുന്നതിനായാണ് 17 പൈസ സർചാർജ് ഈടാക്കാൻ അനുമതി തേടിയതെന്നും കെഎസ്‌ഇബി അറിയിച്ചു.

നിലവില്‍ 19 പൈസ.സർചാർജായി കെഎസ്‌ഇബി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നുണ്ട്

എന്നാല്‍ സർചാർജായി വലിയ തുക പിരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. അതിനാല്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ക്കു പകരം മൂന്നു മാസത്തെ കണക്കുകള്‍ തയാറാക്കി വീണ്ടും അപേക്ഷ സമർപ്പിക്കാനും കമ്മീഷൻ കെഎസ്‌ഇബിക്കു നിർദേശം നല്‍കി. മുൻകാലത്തെ ബാധ്യതകള്‍ തീർക്കാൻ 19 പൈസയാണ് നിലവില്‍ സർചാർജായി കെഎസ്‌ഇബി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. ഇത് ഡിസംബറില്‍ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ജനുവരി മുതല്‍ 17 പൈസ സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി അനുമതി തേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →