ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന്

ഇലഞ്ഞി: സിസ്റ്റർ ബനീഞ്ഞ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ബനീഞ്ഞ പുരസ്കാരത്തിന് പെരുമ്പടവം ശ്രീധരനെ തെരഞ്ഞെടുത്തു.സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു രണ്ടാമത് ബനീഞ്ഞ പുരസ്കാരം പെരുമ്പടവം ശ്രീധരന് നല്‍കുന്നതെന്ന് ഡോ. വി.എം. മാത്യു, ജോസ്കുട്ടി ജോബ്, ജോണി അരീക്കാട്ടേല്‍, ശ്രീകുമാർ ഇലഞ്ഞി, എൻ.വി. കുര്യൻ എന്നിവരടങ്ങുന്ന അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. 27ന് ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ നടക്കുന്ന 16-ാമത് ബനീഞ്ഞ കലോത്സവത്തില്‍ അവാർഡ് ദാനം നിർവഹിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →