നൈജീരിയയില്‍ മാജിക്കല്‍ ഗര്‍ഭധാരണം : അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

നൈജീരിയ : കുട്ടികളുകളുണ്ടാവുന്നില്ലെന്ന പ്രശ്നവും വിവാഹ മോചനവും വര്‍ധിച്ചതോടെ നൈജീരിയയില്‍ വന്ധ്യതാ ക്ളിനിക്കുകളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായി. ഇതോടെയാണ് നൈജീരിയയില്‍ മാജിക്കല്‍ ഗര്‍ഭധാരണം വ്യാപിച്ചത്. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഒരു അന്താരാഷ്ട്ര മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

ഗര്‍ഭധാരണം നടത്താമെന്ന വാഗ്ദാനവുമായി ഡോ.റൂത്ത്

ഡോ. റൂത്ത് എന്ന സ്ത്രീ നടത്തുന്ന ക്ളിനിക്കിലാണ് സംഘം അന്വേഷണം നടത്തിയത്. ഇവിടെ നിന്നും മനസിലായത് മാജിക്കല്‍ ഗര്‍ഭധാരണത്തെക്കുറിച്ചും മനുഷക്കടത്തിനെക്കുറിച്ചും. കുട്ടികളില്ലാത്ത ആര്‍ക്കും, കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍ക്ക് പോലും ഗര്‍ഭധാരണം നടത്താമെന്ന വാഗ്ദാനവുമായാണ് ഡോ.റൂത്ത് നൈജീരിയിലെ അനാമ്പ്ര സംസ്ഥാനത്ത് ക്ളിനിക്കിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. ഈ ക്ളിനിക്കിലെ ‘ചികിത്സ’യിലൂടെ കുട്ടികളെ ലഭിക്കുന്ന ദമ്പതികളുടെ എണ്ണം വര്‍ധിച്ചതോ15 Months, 17000 rs,first Installment,one Injection, medicine ,tablet,ക്ളിനിക്കും പ്രശസ്തി ആര്‍ജിച്ചു.

15 മാസം വരെയാണ് ഇവിടെ ഗര്‍ഭധാരണ കാലയളവ്. ആദ്യ കൂടിക്കാഴ്ചയ്ക്ക് മാത്രം 17,000 രൂപയാണ് ഫീസ്. ഒരു ഇന്‍ജക്ഷന്‍, കുടിക്കാനുള്ള മരുന്ന്, ജനനേന്ദ്രിയത്തില്‍ വെക്കാന്‍ മറ്റൊരു ഗുളിക ഇത്രയുമാണ് ആദ്യം നല്‍കുക. തുടര്‍ന്ന് വയര്‍ വീര്‍ത്തു തുടങ്ങുന്നതോടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസം ഗര്‍ഭമുണ്ടോ എന്ന് പരിശോധിക്കാനെത്തണം.

പ്രസവം പത്തും പതിനഞ്ചും മാസം നീണ്ടുപോയേക്കാം

ഗര്‍ഭധാരണം സ്ഥിരീകരിക്കുന്നതോടെ ഡോക്ടര്‍ പ്രസവത്തിനായി ഒരു ദിവസം നിര്‍ദേശിക്കും. അന്നാണ് വരേണ്ടത്, ചിലപ്പോള്‍ അത് പത്തും പതിനഞ്ചും മാസം നീണ്ടുപോയേക്കാം. ഇതിനിടെയുള്ള കാലയളവില്‍ ഒരു ഡോക്ടറെയും കാണുകയോ ചികിത്സ തേടുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. സംഭവിക്കുന്നതെല്ലാം അസ്വാഭാവികമായ കാര്യമാണെന്ന് പലര്‍ക്കും ബോധ്യമുണ്ടാവുമെങ്കിലും കുട്ടികളില്ലെങ്കില്‍ കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നും അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്താല്‍ ആരും ഇതൊന്നും ചോദ്യം ചെയ്യാറില്ല.പ്രസവത്തിനെത്തുമ്പോള്‍ വീണ്ടും ഒരു ഇന്‍ജക്ഷനും മരുന്നും നല്‍കും. ഇതോടെ മയക്കത്തിലാവുന്ന സ്ത്രീകള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അരികിലൊരു കുട്ടിയുണ്ടാവും. ശരീരത്തില്‍ പ്രസവത്തിന്‍റേയോ ഓപ്പറേഷന്‍റേയോ സ്ട്രച്ച്‌ മാര്‍ക്ക് ഉണ്ടാവും.

തെളിഞ്ഞത് ഭീകരമായ മനുഷ്യക്കടത്തിന്‍റെ വിവരങ്ങൾ

ക്ളിനിക്കിന് പുറത്തേക്ക് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഭീകരമായ മനുഷ്യക്കടത്തിന്‍റെ വിവരങ്ങളാണ്. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല. മയക്കത്തില്‍നിന്ന് ഉണരുമ്പോള്‍ ലഭിക്കുന്നത് ഇവരുടെ കുട്ടികളുമല്ല. പകരം രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ കടത്തിക്കൊണ്ടുവരുന്ന കുട്ടികളാണ്.

ചുവന്ന തെരുവില്‍നിന്നാണ് ഏജന്‍റുകള്‍ പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നത്

രാജ്യത്തെ ചുവന്ന തെരുവില്‍നിന്നാണ് ഏജന്‍റുകള്‍ പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവിടെ ഗര്‍ഭിണിയാവുന്ന പെണ്‍കുട്ടികുട്ടികളെ നോട്ടമിടുന്ന ഇവര്‍ അവരുമായി സംസാരിച്ച്‌ കുഞ്ഞിനൊരു വിലപറയും. തുടര്‍ന്ന് ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രസവശേഷം പണമിടപാട് പൂര്‍ത്തിയാക്കി മാജിക്കല്‍ ഗര്‍ഭ കേന്ദ്രത്തിലേക്ക് കുട്ടികളെ എത്തിക്കും. ഈ സമയം കണക്കാക്കിയായിരിക്കും ദമ്പതികളുടെ പ്രസവ ദിനം ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →