മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു

ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും ശ്രമം നടത്തുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോ പരമ്പരയിലൂടെ നടത്തിയ കുപ്രചരണം ഗൂഢാലോചനയും കുറ്റകരമായ ആസൂത്രണവും വെളിവാക്കുന്നതാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോ ലിവർ കേടുവരുന്ന ഭക്ഷണം കഴിക്കുന്നു, പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തോടെയാണ് ആസൂത്രണം തുടങ്ങുന്നതു തന്നെ. അതിനെ ഏറ്റുപിടിച്ചാണ് ഒൺലൈൻ മാധ്യമങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്.

മാരകമായ രോഗങ്ങൾക്ക് കാരണമായ വസ്തുക്കൾ അടങ്ങിയവയാണ് വിതരണം ചെയ്യുന്നത്, സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തുന്നു, മണി ചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തുന്നു, യോഗ്യതകൾ ഇല്ലാത്തവർ ഏജൻസി നടത്തുന്നു, എന്ന് തുടങ്ങി പലതാണ് പ്രചരണങ്ങൾ. സമ്പൂർണ്ണ പോഷണ ഘടകങ്ങൾ അടങ്ങിയ ഹെർബാലൈഫ് ഉൽപ്പന്നങ്ങളിലേക്ക് കേരളത്തിൽ കാര്യമായി ആളുകൾ തിരിഞ്ഞു തുടങ്ങിയതോടെ മരുന്ന് കമ്പനികൾക്കും ആശുപത്രി വ്യവസായ ലോബിക്കും ഉണ്ടായ അങ്കലാപ്പ് ആണ് ആസൂത്രിത പ്രചരണങ്ങൾക്ക് പിന്നിൽ ഉള്ളത്.

ലോകത്തിൽ ഒന്നാമത്തെ ന്യൂട്രീഷ്യൻ ഫുഡ് വ്യവസായം

ന്യൂട്രിഷ്യന്‍ രംഗത്ത് ലോകത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഹെര്‍ബാലൈഫ് എന്ന സ്ഥാപനം തുടങ്ങിയിട്ട് ഇത് 45-മത്തെ കൊല്ലമാണ്. ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നിട്ട് 25 വര്‍ഷമായി. 95 രാജ്യങ്ങളില്‍ നിലവിലുണ്ട്. കേരളത്തില്‍ വന്‍ പ്രചാരത്തിലായിട്ട് 12 വര്‍ഷത്തിലേറെയായി. ഏകദേശം അഞ്ഞൂറോളം ന്യൂട്രിഷ്യന്‍ സെന്ററുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടാകും. കേരളത്തില്‍ മാത്രം ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. ഹെര്‍ബാലൈഫ് എന്ന കമ്പനി ഒരിക്കല്‍ പോലും പ്രതിഫലം കൊടുത്തുകൊണ്ട് ഒരാളേയും അംബാസിഡര്‍ ആക്കിയിട്ടില്ല എന്നത് ശ്രദ്ധേയമായ വിഷയമാണ്. ലോക ഫുഡ്‌ബോള്‍ ചാമ്പ്യനായ ക്രിസ്ത്യാനോ റൊണാള്‍ഡോ, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോക്‌സിംഗ് താരമായ മേരികോം, മറ്റു സ്‌പോര്‍ട്‌സ് താരങ്ങളായ ലക്ഷ്യ സെന്‍, സ്മൃതി മന്ധാന, തുടങ്ങിയവര്‍ പ്രതിഫലം വാങ്ങാതെ ഹെര്‍ബാലൈഫ് ഫുഡ് കഴിച്ചുകൊണ്ട് അംബാസിഡര്‍ ആയവരാണ്. 2024 പാരീസ് ഒളിമ്പിക്‌സിന്‌റെ ഒഫിഷ്യല്‍ ന്യൂട്രിഷ്യന്‍ പാര്‍ട്ണര്‍ ഹെര്‍ബാലൈഫ് ആയിരുന്നു.

കേരളത്തിലെ ജീവിതശൈലിരോഗങ്ങളും ന്യൂട്രിഷ്യൻ ഫുഡ് വ്യവസായവും

ജീവിതശൈലി രോഗങ്ങൾ ആണ് മരുന്നു മാഫിയയുടെയും ആശുപത്രി ലോബിയുടെയും പ്രധാന മാർക്കറ്റ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടരുന്ന സമൂഹങ്ങളിൽ മരുന്നിനും ആശുപത്രികൾക്കും വിപണി കുറവാണ്.

രോഗങ്ങളെ പറ്റിയുള്ള ആകുലത കൂടുതലുള്ള സമൂഹമാണ് കേരളം. എന്നാൽ ആരോഗ്യകരമായ ജീവിത ശൈലിയോ ഭക്ഷണശീലമോ ഇല്ല. ജീവിതശൈലി രോഗങ്ങളുടെ പിടിയിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരുന്നതാണ് സ്ഥിതി. മരുന്ന് വ്യവസായത്തിന്റെ നല്ല വിപണിയായി കേരളം മാറിയത് അങ്ങനെയാണ്.

എന്നാൽ സമീപകാലത്ത് കേരളത്തിൽ മറുപക്ഷ ചിന്തകളും ശക്തമായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശീലം ഭക്ഷണം ഭക്ഷണക്രമം ഇവയെല്ലാം പ്രചാരം നേടുന്നുണ്ട്. ഈ മാറ്റത്തിന്റെ തണലിലാണ് കേരളത്തിൽ ന്യൂട്രീഷൻ ഫുഡ് ഉത്പാദകരുടെ ഫ്രാഞ്ചൈസികളും ഏജൻസികളും ആരംഭിച്ചതും വളർന്നു തുടങ്ങിയതും.

ജീവിതശൈലി രോഗങ്ങളുടെ പ്രധാന ഉറവിടം ഭക്ഷണശീലമാണ്. സമ്പൂർണ്ണ പോഷക ഘടകങ്ങൾ ലഭ്യമല്ലാത്ത ഭക്ഷണശീലത്തിലൂടെ പാവപ്പെട്ടവനും പണക്കാരനും ഒരേപോലെ ജീവിതശൈലി രോഗങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇത് പരിഹരിക്കുവാനുള്ള ശ്രമം വിവിധ രൂപങ്ങളിൽ കേരള സമൂഹത്തിൽ പ്രത്യക്ഷമാണ്. ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളോടുള്ള ആഭിമുഖ്യം, ചെറു ധാന്യങ്ങൾ മുഖ്യധാന്യാഹാരമാക്കൽ ഇവയെല്ലാം ആ ധാരയിൽ നിന്ന് രൂപപ്പെട്ട് വന്നിട്ടുള്ളതാണ്. ഇതിനൊപ്പം തന്നെയാണ് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഗവേഷണങ്ങളുടെയും പിൻബലത്തോടെ ഉല്പാദിപ്പിക്കപ്പെടുന്ന ന്യൂട്രീഷൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ശീലത്തിൻറെ വരവും. ലോകത്ത് ആകെത്തന്നെ ന്യുട്രീഷൻ ഉൽപ്പന്നങ്ങളോട് പ്രതിപത്തി വർദ്ധിക്കുകയാണ്. അതിനനുസരിച്ച് അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ വിപണിയും വളരുന്നുണ്ട്. പുതിയ പുതിയ കമ്പനികൾ രംഗത്ത് വരികയും ചെയ്യുന്നുണ്ട്.

ന്യൂട്രീഷ്യൻ ഫുഡ് വ്യവസായവും ശാസ്ത്രീയ ഗവേഷണവും

ഈ ഉൽപ്പന്നങ്ങൾക്ക് പിന്നിൽ ശാസ്ത്രീയ ഗവേഷണവും ആധുനിക സാങ്കേതിക വിദ്യയുടെ വിനിയോഗവും കർക്കശ ഗുണമേന്മ നിർബന്ധങ്ങളും ഉണ്ട്. അതിനനുസരിച്ച് ഉത്പന്നങ്ങൾക്ക് വിലയും ഉണ്ട്. ജീവിത നിലവാരം ഉയർന്ന വിഭാഗങ്ങളിൽ ആണ് ഈ ഉൽപ്പന്നങ്ങൾ ആദ്യം എത്തിത്തുടങ്ങിയത്. എന്നാൽ സാധാരണക്കാരിലേയ്ക്കും ക്രമേണ വ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ വന്ന മാറ്റവും ന്യൂട്രീഷൻ ഫുഡ് വിപണിയുടെ കാര്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങളുടെ ലോകത്ത് ഒന്നാമത്തെ വിപണി അമേരിക്ക ആയിരുന്നത് മാറി. സ്ഥാനം ഇന്ത്യ കയ്യടക്കി ഇപ്പോൾ.

കേരളത്തിൽ ലക്ഷകണക്കിന് ഉപഭോക്താക്കൾ

ഈ മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ലക്ഷകണക്കിനാളുകൾ ന്യൂട്രീഷൻ ഫുഡ് അവരുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞു.ഇതിനനുസരിച്ച് ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ന്യൂട്രീഷൻ സെന്ററുകളും കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ഭക്ഷണ ശൈലിയിൽ വരുന്ന ഈ മാറ്റം ആരോഗ്യകാര്യങ്ങളിൽ പ്രതിഫലിക്കും.ജീവിതശൈലി രോഗങ്ങൾ കുറയുന്നത് മരുന്നു വ്യവസായത്തിൻ്റെ വിപണി കുറയ്ക്കും.

ന്യുട്രീഷൻ ഫുഡിനെതിരെ ആസൂത്രിത പ്രചരണങ്ങൾ ഇത്തരം താല്പര്യങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നുണ്ട്.ഓൺലൈൻ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി കൊണ്ടാണ് പ്രചരണങ്ങൾ.

ശാസ്ത്രവും പ്രത്യേകിച്ച് വൈദ്യശാസ്ത്രവും ആരോഗ്യത്തിൻ്റെ പ്രധാന ഘടകമായി പറയുന്നത് സമ്പൂർണ്ണ പോഷണം ആണ്.(WHO) സമ്പൂർണ പോഷകഘടകങ്ങൾ ശരിയായ അളവിൽ ലഭിക്കുന്ന വിധം ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഭക്ഷ്യ പദാർത്ഥങ്ങളാണ് ന്യൂട്രീഷൻ ഉൽപ്പന്നങ്ങൾ.അമൂൽ മുതൽ ഹോർലിക്സും ബോൺവിറ്റേയും വരെ ഈ കാഴ്ചപ്പാട് സ്വീകരിച്ച് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയിട്ടുള്ളവരാണ്.അതിൽ നിന്നും കുറച്ചുകൂടി മുന്നോട്ടുപോയി സമ്പൂർണ്ണ പോഷണം എന്ന കാഴ്ചപ്പാടിൽ ഉത്പാദിപ്പിക്കുന്നവ ആണ് ന്യൂട്രീഷൻ ഫുഡ് എന്നറിയപ്പെടുന്നത്.

ആയുർവേദം മുതൽ യോഗ വരെയുള്ള പാരമ്പര്യ ആരോഗ്യ സംരക്ഷണ ഉപാധികളെ വരെ ആക്രമിക്കുന്ന മരുന്ന് ലോബിയാണ് ഇപ്പോൾ ന്യൂട്രീഷൻ കേന്ദ്രങ്ങൾക്കെതിരെ ആസൂത്രിത പ്രചരണം സംഘടിപ്പിച്ചു വരുന്നത്.

ന്യൂട്രീഷൻ സെന്ററുകൾ അല്ലെങ്കിൽ വെൽനെസ് കേന്ദ്രങ്ങൾ എന്നീ നിലകളിലാണ് വിതരണ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തുടങ്ങി ആവശ്യമായ എല്ലാ ലൈസൻസുകളും വാങ്ങിയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഹെർബാലൈഫ് ഉൽപ്പന്നങ്ങൾ ആ കമ്പനിയുടെ മാത്രമായ ഏജൻസികളിലൂടയെ ലഭിക്കുകയുള്ളൂ. ഏജൻസി കേന്ദ്രങ്ങളിൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നത് കൃത്യവും വ്യക്തവും ആയി ഒരേ വിധത്തിലാണ്. അതിൻറെ ഉള്ളടക്കം എല്ലായിടത്തും ഒന്നുതന്നെയാണ്.

ശാസ്ത്രീയമായ ഉള്ളടക്കത്തോടെ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നത് രോഗ ചികിത്സയായി വ്യാഖ്യാനിച്ച് ഓൺലൈൻ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഉൽപ്പന്നത്തെ സംബന്ധിച്ച് ശാസ്ത്രീയമായ കാര്യങ്ങൾ പറയുമ്പോൾ മരുന്നോ മറ്റോ ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാതെ ഇരിക്കുന്നതിന് അവിടെയെത്തുന്ന എല്ലാവരോടും ഏജൻസി കേന്ദ്രം ചികിത്സയ്ക്കുള്ളതല്ല എന്നും മരുന്നു കടകളിൽ കിട്ടുന്ന ഒന്നും അവിടെ ഇല്ല എന്നും എന്തെങ്കിലും അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളവരാണെങ്കിൽ ഡോക്ടറെ കാണണമെന്നും പറയുന്നത് എല്ലാ കേന്ദ്രങ്ങളുടെയും പ്രവർത്തന രീതിയാണ്.

ചികിത്സ നടത്തുന്നു എന്ന കള്ള പ്രചരണം ഏറ്റില്ല

ചികിത്സ നടത്തുന്നു എന്ന കള്ള പ്രചരണം വില പോകാതെ വന്നതോടെ ഇപ്പോൾ രീതി മാറ്റിയിരിക്കുകയാണ്. ന്യട്രീഷൻ ഫുഡ് വിതരണം ചെയ്യുന്നതിന് ന്യൂട്രീഷ്യനിസ്റ്റോ ഡയറ്റീഷ്യനോ ഇല്ല എന്നാണ് പുതിയ പ്രചരണം. ഒരു പ്രത്യേക കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഏജൻസി നടത്തുന്നതിന് ഇതൊന്നും ആവശ്യമുണ്ടെന്ന് രാജ്യത്ത് നിയമമില്ല. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതിന് ആവശ്യമായ ലൈസൻസുകളെ ഈ കാര്യത്തിൽ ആവശ്യമുള്ളു. ഒരു പ്രത്യേക ബ്രാൻഡ് കാർ വിൽക്കുന്ന ഏജൻസിക്ക് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിഗ്രി വേണമെന്ന് റോഡിലൂടെ പോകുന്ന ആൾ നിർബന്ധിക്കുന്ന യുക്തി മാത്രമാണ് ഈ കാര്യത്തിൽ ഉള്ളത്.

അമൂൽ ഉൽപ്പന്നങ്ങളുടെ ഏജൻസി നടത്തുന്ന ആൾക്ക് ഡയറി സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ ഇല്ലെന്നും തുണിക്കട നടത്തുന്ന ആൾക്ക് ടെക്സ്റ്റൈൽ ടെക്നോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇല്ലെന്നും അതുകൊണ്ട് അതെല്ലാം ” സ്ക്കാം “ആണെന്നും ഇവർ വിധിക്കുന്നു! ഈ വക കാര്യങ്ങൾ ചെയ്യുന്നതിന് ഈ യോഗ്യതകൾ എല്ലാം വേണമെന്ന് രാജ്യത്ത് നിയമമോ ചട്ടമോ ഉണ്ടോ എന്ന കോമൺ സെൻസിന്റെ ചോദ്യം ഇവിടെയുണ്ട്.

വിഡ്ഢികളാക്കുന്ന സെൻസേഷണലിസം, ഡോക്ടറായി ചമഞ്ഞും പ്രചരണം

ഇതെല്ലാം വലിയ കണ്ടെത്തലും സെൻസേഷണൽ വാർത്തയുമായി സാമൂഹ്യ മാധ്യമങ്ങളിൽ അവതരിപ്പിക്കുകയാണ്. കണ്ടതും കേട്ടതും എല്ലാം സത്യമായിരിക്കാം എന്ന് വിശ്വസിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.

ഒരു ഓൺലൈൻ മീഡിയയുടെ വാർത്തയിൽ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് ഒരു വിദഗ്ധൻ അവതരിച്ചത്. എന്തിൻറെ ഡോക്ടറാണ് ? എന്താണ് പേര്? ഏത് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത് ഇതൊന്നും വാർത്തയിൽ പറയുന്നുമില്ല. മലയാളത്തിലെ മുഴുവൻ അക്ഷരങ്ങളും തെറ്റില്ലാതെ ഉച്ചരിക്കാൻ പോലും അറിയാത്തവരാണ് ഈ വിദഗ്ധന്മാർ എന്ന് വാർത്ത ശ്രദ്ധാപൂർവ്വം കണ്ടാൽ വ്യക്തമാകും.കൈനോട്ടക്കാരും പേരിനു മുമ്പിൽ പ്രൊഫസർ എന്ന് വെക്കാറുണ്ട്.അതിനപ്പുറം ആധികാരികത ഒന്നും ബോധ്യപ്പെടുത്താത്ത ഡോക്ടർമാരും പ്രൊഫസർമാരും ആണ് കേരളത്തിൽ ശക്തി പ്രാപിച്ചു വരുന്ന ന്യൂട്രീഷൻ ഫുഡ് വിതരണ ശൃംഖലയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.രാജ്യത്തുള്ള എല്ലാ നിയമങ്ങളും പാലിച്ച് ലൈസൻസുകളും രജിസ്ട്രേഷനുകളും നേടി വരുമാനവും തൊഴിലുമായി ഏജൻസി എടുത്ത് പ്രവർത്തിക്കുന്ന 2500 ൽ അധികം സ്ഥാപനങ്ങളുടെയും അതിലെ ബിസിനസ് അസോസിയേറ്റുകളുടെയും ജീവിക്കുവാനുള്ള അവകാശവും തൊഴിൽ അവകാശങ്ങളുമാണ് മരുന്നു വ്യവസായ ലോബിയുടെ താൽപര്യങ്ങൾക്ക് വേണ്ടി ഇവർ വെല്ലുവിളിക്കുന്നത്.

ആരോഗ്യവകുപ്പിനേയും പോലീസിനേയും പരിഹസിക്കുന്ന വാദങ്ങൾ

ഉൽപ്പന്നങ്ങളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ട് എന്നാണ് ഒരു വിദഗ്ധൻ പറഞ്ഞത്.അങ്ങനെയാണെങ്കിൽ ചെയ്യേണ്ടത് എന്താണ്?സാമൂഹിക ഉത്തരവാദിത്തമുള്ള ഏതൊരു പൗരനും ചെയ്യേണ്ടത് എന്താണ്?ആരോഗ്യവകുപ്പിലും പോലീസിലും ഒരു പരാതി കൊടുക്കുക.അവരെ കൂട്ടിക്കൊണ്ടുവന്ന ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കുക.അവിടെ വിതരണത്തിനായി വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ സാമ്പിൾ എടുത്ത് സീൽ ചെയ്തു സർക്കാർ ലാബുകളിൽ പരിശോധിച്ചു റിസൾട്ട് വാങ്ങുക.ആ റിസൾട്ടുമായി കേരളത്തിലെ പ്രസ് ക്ലബ്ബുകളിൽ ഏതിലെങ്കിലും ഒരിടത്ത് വന്ന് മുഴുവൻ മാധ്യമങ്ങളോടും ഈ കാര്യം പറയുക.ഒപ്പം അതിൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾക്ക് നടത്തിപ്പുകാരുടെ പേരിൽ കേസെടുക്കുകയും സ്ഥാപനം അടച്ചുപൂട്ടി സീൽ വയ്ക്കുകയും ചെയ്യുക.അതല്ലേ ചെയ്യേണ്ടത്?അതാരെങ്കിലും ചെയ്യുന്നുണ്ടോ?ഇതുവരെ അങ്ങനെ പരിശോധിച്ചു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ? കേരളത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വിപണനം ആരംഭിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു.സർക്കാർ ഏജൻസികളെ അറിയിച്ചാൽ 24 മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്ന ഒരു കാര്യം എന്തുകൊണ്ടാണ് അതിനു മുതിരാത്തത് ?

ബാലപാഠങ്ങൾ പോലും പാലിക്കാത്ത ജേർണലിസം

സോഷ്യൽ മീഡിയയിലും ജേർണലിസത്തിന്റെ ബാലപാഠങ്ങൾ പോലും പാലിക്കാത്ത ഓൺലൈൻ മാധ്യമങ്ങളും മറയാക്കി നിയമവിരുദ്ധമായ കാര്യങ്ങളാണ് ഈ കൂട്ടർ ചെയ്യുന്നത്.

കേരളത്തിൽ ന്യൂട്രീഷൻ ഫുഡ് ഏജൻസി നടത്തുന്നതിൽ നല്ല പങ്കും സ്ത്രീകളാണ്.അര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് ഹെർബാലൈഫ്.അമേരിക്കയിൽ രൂപപ്പെടുത്തിയ മാർക്കറ്റിംഗ് രീതികളാണ് കേരളത്തിൽ അവലംബിക്കുന്നതിൽ കൂടുതലും.പൊതുസ്ഥലങ്ങളിൽ സംഘം ചേർന്നുനിന്ന് ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതും വീടുകളിൽ ചെന്ന് ഉൽപ്പന്നങ്ങളെ പറ്റി പറയുന്നതും ഒക്കെ രീതിയാണ്.ഏജൻസി ഉടമകളായ സ്ത്രീകൾ ഇത് ചെയ്യുമ്പോൾ അവരെ ഹണി ട്രാപ്പുകാരായി ചിത്രീകരിക്കുന്ന സാമൂഹ്യവിരുദ്ധവും അതീവ കുറ്റകരവുമായ പ്രചരണം പോലും മരുന്ന് ലോബിയ്ക്ക് വേണ്ടി ഇവർ ചെയ്യുന്നുണ്ട്.സ്ത്രീയുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഇവരെ സാമൂഹ്യ വിചാരണയ്ക്ക് വിധേയമാക്കേണ്ടതാണ്.

മണിചെയിൻ തട്ടിപ്പും ആധുനിക മാർക്കറ്റിംഗും തമ്മിലുള്ള വ്യത്യാസമറിയാത്ത ‘ജേർണലിസ്റ്റുകൾ’

മറ്റൊരു കുപ്രചരണം മണി ചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്നു എന്നാണ്.ആധുനിക ലോകത്ത് നിരവധി മാർക്കറ്റിംഗ് രീതികൾ ഉണ്ട്.മാർക്കറ്റിംഗ് മാനേജ്മെൻറ് രംഗത്ത് ഉടലെടുത്ത അംഗീകൃത വിപണന രീതിയാണ് പല തട്ടുകളിൽ .പ്രതിഫലം നൽകുന്ന മാർക്കറ്റിംഗ്..പല ലോകപ്രശസ്ത ബ്രാൻഡുകളുടെയും മാർക്കറ്റിംഗ് ഈ രീതിയിലാണ് നടക്കുന്നത്.ഓൺലൈനായി ഷോപ്പുകളില ലഭ്യമല്ലാത്ത വിധത്തിലാണ് ഹെർബ ലൈഫിന്റെ മാർക്കറ്റിംഗ് .ഇതിനെയാണ് ഉൽപ്പന്നങ്ങൾ ഒന്നുമില്ലാതെ ചൂതാട്ട സ്വഭാവത്തിൽ പണം നിക്ഷേപിപ്പിക്കുകയും അതിൻറെ വിഹിതം പലതട്ടുകളിൽ പങ്കിടുകയും ചെയ്യുന്ന മണി ചെയിൻ തട്ടിപ്പുമായി താരതമ്യം ചെയ്തുകൊണ്ട് പ്രചരിപ്പിക്കുന്നത്.

നിയമവിധേയമായ ഒരു പ്രവർത്തനത്തെ കുറ്റകരമായ പ്രവർത്തനമായി ഓൺലൈൻ മീഡിയ വഴിയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കേണ്ട കുറ്റകൃത്യമാണ്.ഇതിനെല്ലാം ധൈര്യം നൽകുന്നത് പിന്നിൽ പ്രവർത്തിക്കുന്ന മരുന്നു ലോബിയുടെയും ആശുപത്രി വ്യവസായികളുടെയും ഉറച്ച പിന്തുണ കാരണമാണ്.

ഇതിനെയാണ് ഉൽപ്പന്നങ്ങൾ ഒന്നുമില്ലാതെ ചൂതാട്ട സ്വഭാവത്തിൽ പണം നിക്ഷേപിപ്പിക്കുകയും അതിൻറെ വിഹിതം പലതട്ടുകളിൽ പങ്കിടുകയും ചെയ്യുന്ന മണി ചെയിൻ തട്ടിപ്പുമായി താരതമ്യം ചെയ്തുകൊണ്ട് പ്രചരിപ്പിക്കുന്നത്.നിയമവിധേയമായ ഒരു പ്രവർത്തനത്തെ കുറ്റകരമായ പ്രവർത്തനമായി ഓൺലൈൻ മീഡിയ വഴിയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കേണ്ട കുറ്റകൃത്യമാണ്.ഇതിനെല്ലാം ധൈര്യം നൽകുന്നത് പിന്നിൽ പ്രവർത്തിക്കുന്ന മരുന്നു ലോബിയുടെയും ആശുപത്രി വ്യവസായികളുടെയും ഉറച്ച പിന്തുണയും പണവും കൊണ്ടാണ്.

ലേഖിക സമദർശിയുടെ എക്സിക്യൂട്ടിവ് എഡിറ്ററാണ്. ഫോൺ: 8281048888, 8848868044

Share

About സുഭദ്ര വാര്യര്‍

View all posts by സുഭദ്ര വാര്യര്‍ →