ഇടുക്കി : മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര നവംബർ 30 ന് സമാപിക്കും. ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെയും കിസാൻ വിംഗിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര ആറാം ദിനത്തിലാണ് സമാപിക്കുന്നത്. 30 ന് രാവിലെ 9 ന് ചെറുതോണിയില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് കഞ്ഞിക്കുഴിയില്‍ സമാപിക്കും.
പദയാത്രയില്‍ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍ പങ്കെടുക്കും