കാസര്‍കോട് :.ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ നിയമിതയായി.കാസര്‍കോട് തളങ്കരയിലെ പരേതനായ ഡോ. പി. ഷംസുദ്ദീന്റെ മകളാണ് മുന. ജറൂസലമിലും പാകിസ്ഥാനിലും ബ്രിട്ടീഷ് ഹൈകമീഷനുകളില്‍ ജോലി ചെയ്തിരുന്നു മുന. ചാള്‍സ് രാജാവിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുകയും നിയന്ത്രിക്കുകയുമാണ് മുനയുടെ പുതിയ ജോലി. എല്ലാ യാത്രകളിലും രാജാവിനെ അനുഗമിക്കണം.
മുന ഷംസുദ്ദീന്റെ പിതാവ് ഡോ.പി. ഷംസുദ്ദീന്‍ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനം നടത്തിയിരുന്നു.
ഡോ.പി. ഷംസുദ്ദീന്‍ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനം നടത്തിയിരുന്നു. പിന്നാലെ യു.എസിലേക്ക് പോയി. അവിടെനിന്ന് ഇംഗ്ളണ്ടിലെ സേവനത്തിനുശേഷം സൗദി അറേബ്യയിലെത്തി. വീണ്ടും ഇംഗ്ളണ്ടിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയും ബംഗളൂരുവില്‍ താമസക്കാരിയുമായ ഷഹനാസയാണ് മുനയുടെ മാതാവ്. മുനക്ക് പുറമെ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഷംസുദ്ദീന്റെ സഹോദരന്റെ മകള്‍ നഗ്മ ഫരീദ് ഇപ്പോള്‍ പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറാണ്.