ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍

തിരുവനന്തപുരം: സി.പി.എമ്മിലെത്തിയ ഡോ. പി. സരിന്‍ എ.കെ.ജി. സെന്ററിലെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. മന്തി സജി ചെറിയാനുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിന് സാക്ഷിയായി.പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് സരിൻ സി.പി.എമ്മിലെത്തിയത്

ഡോ.പി. സരിന്‍ എ.കെ.ജി സെന്ററിലെത്തുന്നത് ആദ്യമായിട്ടാണ്

ഡോ.പി. സരിന്‍ ആദ്യമായിട്ടാണ് എ.കെ.ജി സെന്ററില്‍ എത്തുന്നത്. എം.വി. ഗോവിന്ദന്റെ വാക്കുകളിങ്ങനെ: – ‘അദ്ദേഹത്തെ ഞങ്ങളെല്ലാം ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിത്. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച്‌ പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച്‌ ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്‍ട്ടിയുമായിട്ട് സഹകരിച്ച്‌ പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭാവികമായിട്ടും ആദ്യം സാധിക്കുക.

പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും

പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. മറ്റ് കാര്യങ്ങള്‍ സരിനുമായി ആലോചിച്ച്‌ പാര്‍ട്ടി തീരുമാനിക്കും’. പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയിലായില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി സ്വതന്ത്രന്‍ പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴും സരിൻ പാർട്ടിയുടെ ഭാഗമാണെന്ന് നേതാക്കള്‍ ആവർത്തിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →