ജറൂസലെം: ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ 2024 നവംബർ 27 ന് പ്രാബല്യത്തിലാകും. 26 ന് രാത്രി ചേർന്ന ഇസ്രയേല്‍ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തല്‍ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തല്‍ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനല്‍ അല്‍ ജദീദ് അറിയിച്ചു.
രാജ്യത്തിനു നേർക്കുണ്ടാകുന്ന ഏതു ഭീഷണിയും നേരിടാൻ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍
നിരവധി ദിവസം നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ സാധ്യമാകുന്നത്. വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും രാജ്യത്തിനു നേർക്കുണ്ടാകുന്ന ഏതു ഭീഷണിയും നേരിടാൻ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ അധികൃതർ അറിയിച്ചു
