ഡല്‍ഹി: രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും അത് ഉറപ്പ് നല്‍കുന്നതായി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു
രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി
ഇന്ന്(26.11.2026) ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വനിത സംവരണ ബില്‍, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തിയതായും പറഞ്ഞു.
വനിത സംവരണ ബില്ലിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പാക്കാനായെ
പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കൂടിയാണ് ഭരണഘടന ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന മൂല്യവും, അടിസ്ഥാന കര്‍ത്തവ്യവും ഭരണഘടന ഓര്‍മ്മപ്പെടുത്തുന്നു. വനിത സംവരണ ബില്ലിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പാക്കാനായെന്നും ഉപരാഷ്ട്രപതി പറഞ്ഞു
