പനാജി: 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ തുടക്കമായി.2024 നവംബർ 20 ന് വൈകിട്ട് ഗോവ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി ഡോ. എല്‍.മുരുകനും ചേർന്ന് തിരി തെളിച്ചു .ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗതം പറഞ്ഞു.
കൈയടി ഏറ്റുവാങ്ങി.മൈക്കല്‍ ഗ്രേസിയുടെ ബെറ്റർ മാൻ
‘കണ്ട്രി ഒഫ് ഫോക്കസ്’ വിഭാഗത്തില്‍ ആദ്യ ചിത്രമായി പ്രദർശിപ്പിച്ച ആസ്ട്രേലിയൻ നിർമ്മാതാവ് മൈക്കല്‍ ഗ്രേസിയുടെ ബെറ്റർ മാൻ കൈയടി ഏറ്റുവാങ്ങി. .ചലച്ചിത്ര താരങ്ങളായ അഭിഷേക് ബാനർജിയും ഭൂമി പെഡ്നേക്കറും ആങ്കർമാരായ ചടങ്ങ് ചലച്ചിത്ര പ്രവർത്തകരായ നാഗാർജുന, നിത്യ മേനോൻ, വിക്രാന്ത് മാസി, രാകുല്‍ പ്രീത് സിംഗ്, രാജ്കുമാർ റാവു, സുഭാഷ് ഖായ്, ദിനേഷ് വിജൻ, അമർ കൗശിക്, എൻ.എം. സുരേഷ്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
സ്മരണിക സ്റ്റാമ്പ് പ്രകാശനം ചെയ്തു
ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറും സംസാരിച്ചു.ആസ്ട്രേലിയൻ ഫസ്റ്റ് നേഷൻസ് ഡാൻസ് ഗ്രൂപ്പായ ജന്നവി ഡാൻസിന്റെ പ്രകടനം, 90കളിലെ ബോളിവുഡ് ഹിറ്റുകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സംഗീത പരിപാടി എന്നിവയും ചടങ്ങിന് കൊഴുപ്പേകി. സിനിമാ ഇതിഹാസങ്ങളായ രാജ് കപൂർ, എ. നാഗേശ്വര റാവു, മുഹമ്മദ് റാഫി, തപൻസിൻഹ എന്നിവരുടെ സ്മരണിക സ്റ്റാമ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു
