.തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും , ഇത് കെ.വി. തോമസിനോടല്ല, കേരള സര്‍ക്കാരിനോടുമല്ല, മറിച്ച് മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണെന്നും കെ. രാജന്‍ പറഞ്ഞു. ഇത്അഗീകരിക്കുക സാധ്യമല്ല.
ത്രിപുരയ്ക്ക് 40 കോടി കൊടുത്തു.
പ്രധാനമന്ത്രി വന്നപ്പോള്‍ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ച നൈസ എന്ന കുട്ടിയടക്കമുള്ളവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആലോചിക്കണമായിരുന്നു. ത്രിപുരയ്ക്ക് 40 കോടി കൊടുത്തു. ത്രിപുരയ്ക്ക് കൊടുത്തതുകൊണ്ട് നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷെ, കേരളത്തെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു