എരുമേലി: എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയ വയോധികന് നേരെ കാട്ടുപന്നി. പാഞ്ഞടുത്ത കാട്ടുപന്നിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. . മുക്കട സ്വദേശി ഗോപാലൻ (80) ആണ് പന്നിയുടെ ആക്രമണത്തില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഗ്ലാസ് ചില്ലുകള്‍ തകർത്ത് പന്നി പാഞ്ഞതിനിടെ ഗോപാലൻ പരിക്ക് ഏല്‍ക്കാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
2024 നവംബർ 11 ന് രാവിലെ 7.30ഓടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടറിലാണ് കാട്ടുപന്നി ഗ്ലാസ് വാതില്‍ തകർത്ത് അകത്തേക്ക് പാഞ്ഞത്. ഈ സമയം കൗണ്ടറില്‍ പണം എടുക്കാൻ നിന്ന ഗോപാലൻ ആക്രമണത്തിനിര യാകാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
