സില്‍വർ ലൈൻ പദ്ധതി : കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനം

പത്തനംതിട്ട: കെ റെയില്‍, സില്‍വർ ലൈൻ പദ്ധതിയുമായി കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.നവംബർ 13ന് ആലുവയില്‍ പ്രതിരോധസംഗമവും പ്രതിഷേധപ്രകടനവും നടത്തും. ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് 25,000 പേർ ഒപ്പിട്ട വിശദമായ നിവേദനം നല്‍കിയിരുന്നു.

പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അലൈൻമെന്‍റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെന്‍റ് അംഗങ്ങളും ഒപ്പിട്ട വിശദമായ നിവേദനം നല്‍കിയിരുന്നു. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനുതന്നെ തടസമാകുന്ന വിധത്തില്‍ തയാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുനല്‍കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നതാണ്.

സംസ്ഥാന സർക്കാരിന്‍റെ പിടിവാശിക്കൊപ്പം .കേന്ദ്രസർക്കാരും.

സംസ്ഥാന സർക്കാരിന്‍റെ പിടിവാശിക്കൊപ്പം നില്‍ക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നതിന്‍റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയില്‍വേ മന്ത്രിയുടെ പ്രസ്താവനയെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. കേരളത്തിലെ റെയില്‍വേ യാത്രാ ദുരിതം അതിവേഗ ട്രെയിനുകള്‍ കൊണ്ടോ ആഡംബര യാത്ര കൊണ്ടോ പരിഹരിക്കാവുന്നതല്ല.

അതിസമ്പന്നർക്കായി തയാറാക്കുന്ന പദ്ധതി

ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് കെ റെയില്‍ സില്‍വർ ലൈൻ എന്ന അതിസമ്പന്നർക്കായി തയാറാക്കുന്ന പദ്ധതി പരിഹാരമാവില്ലെന്ന് സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറല്‍ കണ്‍വീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.
സില്‍വർലൈൻ അനുകൂലികള്‍ക്ക് വോട്ടില്ല എന്ന മുൻ നിലപാട് തന്നെയാണ് സമിതി ഈ ഉപതെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത് എന്നും അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →