ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.
ഷൊര്‍ണൂര്‍ സ്റ്റേഷൻ കഴിഞ്ഞ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കൊച്ചിൻ പാലത്തില്‍ 2024 നവംബർ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ദുരന്തം. ട്രെയിൻ വരുമ്പോള്‍ പാലത്തിന്‍റെ നടുഭാഗത്തായിരുന്ന ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിനിടിക്കുകയായിരുന്നു.
ഒരാള്‍ പുഴയിലേക്കു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതു ലക്ഷ്മണനാണെന്നാണ് കരുതുന്നത്. മാലിന്യം നീക്കംചെയ്യുന്നതിനു റെയില്‍വേ കരാര്‍ നല്‍കിയ സംഘത്തിലുള്ള പത്തുപേരാണ് പാളത്തില്‍നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്