കല്ലറ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടന്ന സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ പൈലറ്റ് വാഹനം ബ്രേക്ക് ചെയ്തതിനെ ത്തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. 2024 ഒക്ടോബർ 28 ന് വൈകുന്നേരം 6.30ന് വാമനപുരത്തായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരി റോഡ് മുറിച്ച് കടക്കാൻ ഇൻഡിക്കേറ്റർ ഇട്ട് വാഹനം തിരിക്കുമ്പോള്‍ പാഞ്ഞെത്തിയ എസ്കോർട്ട് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.
ഇതേ വാഹനത്തില്‍ മുഖ്യമന്ത്രി യാത്ര തുടർന്നു
തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനവും പിന്നാലെ എത്തിയ ആംബുലൻസ് ഉള്‍പ്പെടെയുള്ള അകമ്പടിവാഹനങ്ങളും കൂട്ടിയിടിച്ചു. കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേ വാഹനത്തില്‍ മുഖ്യമന്ത്രി യാത്ര തുടർന്നു. മറ്റു വാഹനങ്ങള്‍ വാമനപുരം ജംഗ്ഷനില്‍ നിർത്തിയിട്ടു