കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്.
.ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി ഒൿടോബർ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന ദർശന ഹാളിൽ ആലോചനാ യോഗം ചേരുന്നുണ്ട്.എല്ലാവരും സമയത്തുതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.