കോട്ടയം: സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടത്തിപ്പില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം ഏകപക്ഷീയമെന്ന് ഓര്‍ത്തഡോക്സ് സഭ.
വിധി നടപ്പിലാക്കുവാന്‍ കീഴ്ക്കോടതികളുടെ ഉത്തരവ് പലതവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. വിധി നടപ്പാക്കാന്‍ പോലീസ് സഹായം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയിലേക്ക് കേസുമായി പോകുന്ന സര്‍ക്കാര്‍ നിലപാട് ആശങ്ക ഉളവാക്കുന്നതാണ്.
സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണം
ഓര്‍ത്തഡോക്സ് സഭയോട് സര്‍ക്കാര്‍ പുലര്‍ത്തിയിട്ടുള്ള സമീപനത്തില്‍ ക്ഷമയുടെ പാതയും വിട്ടുവീഴ്ചാ മനോഭാവമാണ് സഭ സ്വീകരിച്ചിട്ടുള്ളത്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുനഃപരിശോധി ക്കണമെന്നും കോടതിവിധി നടപ്പിലാക്കുകയും വേണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു