പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

ഹരിത ട്രൈബ്യൂണല്‍ ,മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നിർദേശങ്ങ

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കത്തിന്‍റെയും അടിസ്ഥാനത്തിലാണു നിർദേശം.അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച്‌ ആണ് ഉത്തരവ്. .
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →