ബിഹാറിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി

പാറ്റ്ന: ബിഹാറിലെ സിവാൻ, സാരൺ ജില്ലകളിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 25 ആയി. വ്യാജമദ്യം വിറ്റ കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു.അന്വേഷണത്തിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിവാനിലെ മാഘര്, ഓരിയ പഞ്ചായത്തുകളിലും സരണിലെ മഷ്റഖിലുമാണ് വ്യാജമദ്യം കഴിച്ച്‌ ആളുകൾ മരിച്ചത്. 2024 ഒക്ടോബർ 16നാണ് ദുരന്തം സംഭവിച്ചത്.

മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ

സിവാനിൽ 20 പേരും സാരണിൽ അഞ്ചു പേരുമാണു മരിച്ചത്. ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിലേറെപ്പേരുടെയും കാഴ്ച നഷ്ടമായി. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →