ഡല്‍ഹി : സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ചുമതല ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. മാറ്റത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിയോജിപ്പുണ്ട് എന്നതുകൊണ്ട് മാറ്റം ലഭിച്ചിടത്ത് ചുമതല ഏല്‍ക്കാതിരിക്കാൻ ജീവനക്കാര്‍ക്ക് അവകാശമില്ല. ചുമതല ഏറ്റെടുത്ത ശേഷം ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാം
കോടതിയിലോ ഭരണതലത്തിലോ സ്ഥലംമാറ്റം ചോദ്യം ചെയ്തു എന്നത് ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല. വിയോജിപ്പുള്ള സ്ഥലം മാറ്റങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതല ഏല്‍ക്കാതിരിക്കുന്ന രീതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്