വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ചോദിച്ചു വാങ്ങണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. പെട്ടിമുടിയിലും കവളപ്പാറയിലുമൊക്കെ സംഭവിച്ചതു പോലെ ജാഗ്രതക്കുറവ് ഇവിടെ ഉണ്ടാകരുത്. അവിടെ പ്രഖ്യാപിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യാൻ സാധിച്ചില്ല.

വായ്പകള്‍ എഴുതിത്തള്ളാൻ അടിയന്തരനടപടി സ്വീകരിക്കണം

ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും കേന്ദ്ര സഹായം അനുവദിച്ചില്ല. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിയമക്കുരുക്കിലേക്കു നീങ്ങുന്നില്ല എന്ന് ഉറപ്പാക്കണം. രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍

കേന്ദ്രത്തിന്‍റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയർന്നു വരണം

ദുരന്തത്തില്‍ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തിന്‍റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അതിനു സംസ്ഥാന സർക്കാർ നേതൃത്വം നല്‍കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടില്‍ പ്രതിഷേധം അറിയിക്കാൻ ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. സഹായം വാഗ്ദാനം ചെയ്ത ഏജൻസികളെയും വ്യക്തികളെയുമൊക്കെ ഏകോപിപ്പിച്ച്‌ പുനരധിവാസത്തിനു പദ്ധതി തയാറാക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →