ഡൽഹി : ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായി. നടത്തിയ ലഹരി വേട്ടയയിൽ 5000 കോടി രൂപയുടെ കൊക്കെയില്‍ പിടികൂടി.
തായ്ലാന്‍ഡില്‍ നിന്ന് ദില്ലിക്ക് എത്തിക്കാന്‍ കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തില്‍ വച്ച് പിടികൂടിയത്. ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു.
രണ്ടാഴ്ചക്കിടെ പിടികൂടിയത് 13,000 കോടി രൂപയുടെ ലഹരി മരുന്ന്
രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ദില്ലി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിന്‍ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറില്‍ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. . എന്നാല്‍ പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600കോടി രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്‌നെന്നും പൊലീസ് പറയുന്നു.
