ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണം : അഖില കേരള തന്ത്രി മണ്ഡലം

തിരുവനന്തപുരം : വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തി. അഡ്വാൻസ് ബുക്കിങ് മാത്രം ആയാല്‍ നിരവധി ഭക്തർക്ക് ദർശനം ലഭിക്കാനിടയില്ലെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്ത് വന്നിരിക്കുന്നത്.മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച ശബരിമല അവലോകന യോഗത്തിലാണ് ഇത്തവണ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.

ശബരിമല ക്ഷേത്രം വീണ്ടും കലാപഭൂമിയാക്കരുത്

മണ്ഡലം – മകരവിളക്ക് കാലത്ത് ദർശനത്തിന് എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിക്കണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രം വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ സർക്കാരിന്റെയോ , ദേവസ്വം ബോർഡിന്റെയോ, രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യോഗം അഭ്യർത്ഥിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ. വി.ആർ.നമ്ബൂതിരി, വൈസ് പ്രസിഡന്റ് വാഴയില്‍മഠം എസ്. വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടല്‍മന . പി.വിഷ്ണു നമ്പൂതിരി, ട്രഷറർ പാല്‍ക്കുളങ്ങര.എസ്. ഗണപതി പോറ്റി എന്നിവർ പങ്കെടുത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →