വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ.

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച 22 പേർക്കാണ് വിഷബാധയേറ്റത് . ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു.

വയറുവേദനയും വയറിളക്കവും അധികരിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു

.2024 ഒക്ടോബർ 12 ശനിയാഴ്ചയാണ് ഈ രണ്ട് ഹോട്ടലുകളില്‍ നിന്ന് ആളുകള്‍ പാഴ്‌സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചത്.നേരത്തെയും ഈ ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിയിട്ടുണ്ട്. ഒരേ മാനേജ്‌മെന്റിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് പൂട്ടിയത്ഭ. ഭക്ഷണം കഴിച്ചവര്‍ക്ക് രാത്രിയോടെ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു.രാവിലെയോടെ തലവേദനയും ഛര്‍ദിയും വയറുവേദനയും വയറിളക്കവും അധികരിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →