അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് (8.10.14)ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടിക്കാഴ്ച്ച വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും.കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലില്‍ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →