തിരുവല്ല : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷൻ -90 പ്രവർത്തനങ്ങളുടെ തിരുവല്ലയിലെ ആദ്യജോബ് ഫെയർ ഇന്ന് മാർത്തോമ്മാ കോളേജില്‍ നടക്കും.33000 തൊഴിലവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ 34 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്,എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, എൻജിനീയറിംഗ്, നഴ്സിംഗ് എന്നീ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും ഈ തൊഴില്‍മേള വഴി സാദ്ധ്യമാക്കിയിട്ടുണ്ട്.
സ്വാഗതസംഘം ചെയർമാൻ മാത്യു ടി.തോമസ്, എം.എല്‍.എ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും
ഒക്ടോബര്ർ 4ന് ഉച്ചയ്ക്ക് റജിസ്ട്രേഷൻ അവസാനിച്ച ജോബ് ഫെയറിലേക്ക് 5100 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. DWMS പോർട്ടലില്‍ രജിസ്റ്റർ ചെയ്യുകയും തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലെങ്കിലും അപേക്ഷിച്ചവർക്ക് മേളയിലെ ഇന്റർവ്യൂവില്‍ പങ്കെടുക്കാം.രാവിലെ 9.30ന് സ്വാഗതസംഘം ചെയർമാൻ മാത്യു ടി.തോമസ്, എം.എല്‍.എ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.
മൈഗ്രേഷൻ കോണ്‍ക്ളേവ് രക്ഷാധികാരി ഡോ.തോമസ് ഐസക്ക്, ചെയർമാൻ എ.പദ്മകുമാർ, കെ.സി.രാജഗോപാല്‍, കോളേജ് പ്രിൻസിപ്പല്‍ ടി.കെ.മാത്യു വർക്കി, കുടുംബശ്രീ ഡി.എം.സി അദില എന്നിവർ പ്രസംഗിക്കും. കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന്റെ മുൻവശത്ത് തൊഴില്‍മേളയില്‍ റജിസ്റ്റർ ചെയ്തവർക്കുള്ള ഇന്‍റർവ്യൂ ടോക്കണ്‍ രാവിലെ 9മുതല്‍ ലഭ്യമാക്കും. DWMS പോർട്ടലില്‍ രജിസ്റ്റർ ചെയ്തപ്പോള്‍ ലഭിച്ച ഐ.ഡി നമ്പർ (KMല്‍ ആരംഭിക്കുന്നത്) അപേക്ഷകർ അറിഞ്ഞിരിക്കേണ്ടതാണ്. കമ്പനിയുടെ മുഖാമുഖം നടക്കുന്ന കെട്ടിടം, റൂംനമ്പർ എന്നിവയുടെ ടോക്കണ്‍ റജിസ്ട്രേഷൻ കൗണ്ടറില്‍ നിന്ന് ലഭിക്കും.
