വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിരവധി സിവിലിയന്മാർ ഉണ്ടായിരുന്ന തുല്‍ക്കറം അഭയാർത്ഥി ക്യാമ്പിലെ ഒരു കഫേയിലാണ് അക്രണമുണ്ടായിരുന്നത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അഭയാർഥി ക്യാമ്പ് ഉദ്യോഗസ്ഥനായ ഫൈസല്‍ സലാമ അറിയിച്ചു.
20 വർഷത്തിനിടെ മേഖലയില്‍ നടന്ന ഏറ്റവും മാരകവുമായ ആക്രമണം
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനും തുടർന്നുള്ള ഗാസയിലെ യുദ്ധത്തിനും ശേഷം വെസ്റ്റ്ബാങ്കില്‍ അക്രമങ്ങള്‍ വർധിച്ചിട്ടുണ്ട്. എന്നാല്‍, 20 വർഷത്തിനിടെ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഭീകരവും മാരകവുമായ വ്യോമാക്രമണമാണ് ഒക്ടോബർ 4 ന്വെള്ളിയാഴ്ച പുലർച്ചെ നടന്നതെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള, ദരിദ്രരായ അഭയാർത്ഥികള്‍ തിങ്ങിപ്പാർക്കുന്ന ക്യാമ്പില്‍ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.