തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഒക്ടോബർ പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാന്‍ വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. 18 ന് നിയമസഭ പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.. 15 നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതാണെന്നാണ് അറിയിപ്പ്.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ ആദ്യ ദിവസം വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
