ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ.പി.നദ്ദയെ മാറ്റിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയെ തുടര്‍ന്നാണിത്. നദ്ദക്ക് പകരം മധ്യപ്രദേശില്‍ നിന്നുള്ള ശിവരാജ് സിങ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നാണ് സൂചന. നദ്ദയെ രാജ്യസഭാംഗമാക്കിയേക്കും.
സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകിട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. എൻഡിഎ എംപിമാരുടെ യോഗത്തിന് മുന്നോടിയായാണ് ബിജെപി എംപിമാരുടെ യോഗം നടക്കുന്നത്. നാളെയാണ് എന്‍ഡിഎ എംപിമാരുടെ യോഗം ചേരുന്നത്.
പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. ഈ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ശനിയാഴ്ച മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം.