ദില്ലി: രാഹുൽ ഗാന്ധിയുടെ വിജയത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. നിങ്ങളുടെ സഹോദരിയായതിൽ അഭിമാനമുണ്ട്. അവർ നടത്തിയ നുണപ്രചാരണങ്ങൾക്കിടയിലും സത്യത്തിനായി പോരാടി. എന്തൊക്കെ തടസ്സങ്ങൾ നേരിട്ടിട്ടും പിന്മാറിയില്ല. അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു. നിങ്ങൾ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവർ ഇപ്പോൾ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നതായും പ്രിയങ്ക കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ച് സാമൂഹിക മാധ്യമമായ എക്സിൽ ആയിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
നിങ്ങൾ പോരാളി, നുണപ്രചാരണങ്ങൾക്കിടെ സത്യത്തിനായി പൊരുതി, സഹോദരിയായതിൽ അഭിമാനം’; വൈകാരിക കുറിപ്പുമായി പ്രിയങ്ക
