പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →