ബിജെപിക്ക് വിലക്ക് വാങ്ങാനായി ചന്തക്ക് വില്പനക്ക് വച്ച പോലെ വച്ചിരിക്കയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ് എംപിമാരെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാസ്റ്റർ പറഞ്ഞു.
വലതു പക്ഷ വല്‍ക്കരണ ത്തിൻ്റെ ഏറ്റവും പ്രധാന ചുമതല ഏറ്റെടുത്ത് മാധ്യമ ശ്യംഖലയാകെ രണ്ടര വർഷമായി പ്രവർത്തിക്കുന്നു. ഹിന്ദുത്വ വല്‍ക്കരണ ത്തിന് ഈ നാടിനെ വിട്ടു കൊടു ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ ഉള്ളടക്കമെന്നും വടകരയില്‍ അദ്ദേഹം പറഞ്ഞു.
വലതുപക്ഷവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന ചുമതല ഏറ്റെടുത്ത് മാധ്യമ ശ്യംഖലയാകെ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മാധ്യമ ശുംഖലയ്ക്ക് മാത്രമാണ് മാറ്റമില്ലാത്തത്. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള അതേ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമം അവര്‍ നടത്തുന്നു. ഇതിനെയൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് മനസിലാക്കണം.
മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന സനാതന ഹിന്ദുവാണെന്ന് അവകാശ പ്പെട്ടയാളായിരുന്നു ഗാന്ധി. ചിക്കാഗോ പ്രസംഗം നടത്തിയ വിവേകാനന്ദന് വിശ്വാസിയായിരുന്നു എന്നാല്‍ മതനിരപേക്ഷത യുടെ ആളാണ്. വര്‍ഗീയ വാദികള്‍ വിശ്വാസികളല്ല. അതാണ് മോദിയും സംഘവും. ഹിന്ദുത്വ എന്ന വര്‍ഗീയ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമല്ല ഹിന്ദുക്കള്‍. വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല. അധികാരത്തിന് വേണ്ടി രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുന്നതാണ് വര്‍ഗീയതയെന്നും അദ്ദേഹം പറഞ്ഞു.