പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈൻ മുഖേന ഉത്ഘാടനം ചെയ്തു
കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈൻ മുഖേന നിർവ്വഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം പി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറതൊടി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെംബർ സി കെ ജയകുമാർ എന്നിവർ പങ്കെടുത്തു.

