ഇരിങ്ങാലക്കുടയില്‍ കഞ്ചാവുവേട്ട
അരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍
കഞ്ചാവുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ പോലീസിന്‍റെ പിടിയിലായി.ചങ്ങരംകുളം ചിയ്യാന്നൂര്‍ സ്വദേശി കോഴിക്കല്‍ വീട്ടില്‍ ഷമീം മുഹമ്മദ് (30), മുതുകാട് കോഴിക്കല്‍ വീട്ടില്‍ മുഹമ്മദ് ഹിലാല്‍ (31) എന്നിവരാണ് പിടിയിലായത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മയ് ക്കു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് റൂറല്‍ ഡാന്‍സാഫ് സംഘ ത്തിന്‍റെയും ഇരിങ്ങാലക്കുട പോ ലീസിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ വാഹനം സഹിതം അറസ്റ്റ് ചെയ്തത്.തൃശൂര്‍ റൂറല്‍ ഡിസിബി ഡിവൈഎസ്പി എന്‍. മുരളീധരന്‍,ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ പി.പി. ജയകൃഷ്ണന്‍, സൂരജ് വി. ദേവ് , മിഥുന്‍ ആര്‍. കൃഷ്ണ, എ.ബി. നിശാന്ത്, കെ.ജെ. ഷിന്‍റോ, രാജു, ലിഗേഷ് കാര്‍ത്തികേയന്‍, രാഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെപിടികൂടിയത്.
നഗരത്തിലെ കോളജ് വിദ്യാര്‍ഥി – വിദ്യാര്‍ഥിനികള്‍ക്കു മയക്കുമരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണു പ്രതികളെന്നു പോലീസ് പറഞ്ഞു.