ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില പ്രദേശങ്ങളിലും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ഭൂചലനം രേഖപ്പെടുത്തി. ജമ്മു കാശ്‌മീരിലെ പുഞ്ച് ജില്ലയിലും പാകിസ്ഥാനിലെ ലാഹോറിലും വരെ ഭൂചലനത്തിന്റെ പ്രകമ്ബമുണ്ടായെന്നാണ് വിവരം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്‌ഗാനിസ്ഥാനിലെ കാബൂളിലെ വടക്ക് കിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →