സ്ഥിരതയില്ലായ്മ; സഞ്ജു സാംസണെ രാജസ്ഥാൻ റോയല്‍ നായകസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്ത്

തിരുവനന്തപുരം: സഞ്ജു സാംസണെ രാജസ്ഥാൻ റോയല്‍ നായകസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്ത്.

പകരം ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറെ ക്യാപ്റ്റനാക്കണമെന്നും മുൻതാരം ആവശ്യപ്പെട്ടു.സ്ഥിരതയില്ലാത്ത സഞ്ജുവിനെക്കാളും അയാളാണ് രാജസ്ഥാന് പറ്റിയ ക്യാപ്റ്റൻ. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച ക്യാപ്റ്റനാണ് ബട്ലര്‍. അതായിരിക്കും മികച്ച തിരഞ്ഞെടുപ്പെന്നും ശ്രീശാന്ത് പറഞ്ഞു.സ്പോര്‍ട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്.

“സ്ഥിരതയുള്ള ആരെങ്കിലും, രോഹിത്തിനെ പോലെ ടീമിനായി വിജയങ്ങള്‍ നേടാനുള്ള ആരെയെങ്കിലും ക്യാപ്റ്റനാക്കണം. ഏതെങ്കിലും ഒരു കളിമാത്രം ഫോമാകുന്ന ഒരാളെ ഏങ്ങനെ ക്യാപ്റ്റൻ സിയില്‍ വിശ്വസിക്കാനാകും”- ശ്രീശാന്ത് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →