തമിഴ് നാട്ടിൽ ലഹരി വിൽപന നടത്തിയ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അനീസ് ഖാൻ, ആൻസ് ജോസ്, ജെയ്‌സൻ, ഡൊമിനിക് പീറ്റർ, അഖിൽ ഫെർണാണ്ടസ്, ജോൺ (25) എന്നിവരെയാണ് കൊടൈക്കനാൽ പൊലീസ് അറസ്റ്റു ചെയ്തത്. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ഇവരിൽ നിന്നും 800 ഗ്രാം കഞ്ചാവ്, രണ്ട് കഞ്ചാവ് ചെടികൾ, 50 ഗ്രാം മയക്കുമരുന്ന് കൂൺ, മെതാംഫെറ്റാമിൻ എന്നിവയും കണ്ടെത്തി. കൊടൈക്കനാലിൽ കോട്ടേജ് നടത്തുകയായിരുന്നു സംഘം. ഈ കോട്ടേജ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ റിമാൻഡു ചെയ്തു

