കൊല്ലം: കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്നും അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അവസരങ്ങള്‍ ഇവിടത്തന്നെയുണ്ട്. അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടതില്ല. നിരവധി സ്റ്റാര്‍ട്അപ്പുകള്‍ കേരളത്തില്‍ വരുന്നുണ്ട്. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.