പയ്യന്നൂർ∙ ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയെക്കാൾ തന്റെ വിലാപ യാത്രയ്ക്ക് ആളെ കൂട്ടാനുള്ള ആഗ്രഹവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള സദസ്സ് പാളിപ്പോയെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ. യുഡിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രിക്ക് ഇമേജ് വർധിപ്പിക്കാൻ കുറേ പിആർ ഏജൻസികളുണ്ട്. അതിൽ ഒരു ഏജൻസി മുഖ്യമന്ത്രിയോടു പറഞ്ഞു, ജനസമ്പർക്ക പരിപാടി നടത്തണം. അതു പറഞ്ഞത് ഉമ്മൻ ചാണ്ടി മരിച്ച് 2 ആഴ്ച കഴിഞ്ഞാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിലാപയാത്രയാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചത്. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയാണ് അതിന് കാരണം.
മുഖ്യമന്ത്രിയുടെ മുഖഛായ നന്നാക്കാൻ നവകേരളസദസ്സ് തുടങ്ങി. മരിച്ചാൽ വിലാപയാത്രയ്ക്ക് ഇതു പോലെ ആളുകൾ വേണം. നവകേരള സദസിൽ, പ്രമാണിമാർക്കു ചായ സൽക്കാരം നടത്താനാണു പണവും സമയവും ചെലവഴിച്ചത്’ –എം.എം.ഹസൻ പറഞ്ഞു.